
പത്തനംതിട്ട: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അടൂർ സ്വേദേശി അനന്ദു ഉണ്ണികൃഷ്ണനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. കഴിഞ്ഞ നവംബർ മാസത്തിലാണ് മേക്കര അണക്കെട്ടിന് സമീപത്ത് വച്ച് അച്ചൻകോവിൽ സ്വദേശികളായ ഏഴ് പേർ അനന്ദുവിനെ മർദിച്ചത്. അച്ചൻകോവിൽ സ്വദേശികളുമായുണ്ടായ വാക്ക് തർക്കമായിരുന്നു മർദ്ദനത്തിന് കാരണം. അനന്ദുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read more: യുപിയിൽ ജയിൽ മോചിതനായി ആറ് ആഴ്ചയ്ക്ക് ശേഷം സിദ്ദീഖ് കാപ്പൻ കേരളത്തിലെത്തി, സ്വീകരിച്ച് കുടുംബാംഗങ്ങൾ
അതേസമയം, ദില്ലിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കിഴക്കന്‍ ദില്ലിയിലെ കല്യാൺവാസിലെ 44-ാം ബ്ലോക്കിലാണ് സംഭവം. ശനിയാഴ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 കാരനായ നീരജ് ആണ് മരിച്ചത്. ആക്രമണത്തില്‍ നീരജിന്‍റെ ഭാര്യ വിമല്‍(38), അമ്മ സുനിത (60) എന്നിവര്‍ക്കും പരിക്കേറ്റു.
കുത്തേറ്റ് ഗുരുതര പരിക്കേറ്റ നീരജിനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നീരജിന്‍റെ സഹോദരിയുടെ മുൻ ഭർത്താവാണ് തങ്ങളെ ആക്രമിച്ചതെന്ന് നീരജിന്‍റെ ഭാര്യയും മാതാവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നെത്തിയ ഇയാള്‍ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഭാര്യയും മറ്റുള്ളവരും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നീരജിനെയാണ് കണ്ടത്. തൊട്ടടുത്ത് കത്തിയുമായി നില്‍ക്കുന്ന സഹോദരിയുടെ മുന്‍ ഭര്‍ത്താവും. ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ തങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. പ്രതിയുടെ കൂടെ വേറെയും ആളുകളുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam