പീഡനക്കേസ് പിൻവലിക്കാൻ ഇരയ്ക്ക് മേലെ സമ്മർദ്ദം; പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ കേസ്

Published : Mar 13, 2023, 09:23 PM IST
പീഡനക്കേസ് പിൻവലിക്കാൻ ഇരയ്ക്ക് മേലെ സമ്മർദ്ദം; പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ കേസ്

Synopsis

കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലാണ് യുവതിയുടെ പീഡനക്കേസ്

തൃശ്ശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ കെ ആർ രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലാണ് യുവതിയുടെ പീഡനക്കേസ്. ഈ കേസിന്റെ പ്രോസിക്യൂട്ടറാണെന്ന വ്യാജേന ഇരയെ വിളിച്ചു വരുത്തിയാണ് കേസ് പിൻവലിപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സമ്മർദ്ദം ചെലുത്തിയത്. പ്രതികളെ രക്ഷപ്പെടുത്താൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്