ബാബുക്കുട്ടനായി വലവിരിച്ച് റെയിൽവേ പോലീസ്; കേരളം വിട്ടില്ലെന്ന് സൂചന

Web Desk   | Asianet News
Published : May 01, 2021, 12:33 AM IST
ബാബുക്കുട്ടനായി വലവിരിച്ച് റെയിൽവേ പോലീസ്; കേരളം വിട്ടില്ലെന്ന് സൂചന

Synopsis

ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് കേസന്വേഷിക്കുന്ന റെയിൽവേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

കൊച്ചി: മുളന്തുരുത്തിക്ക് സമീപം തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതി ബാബുക്കുട്ടനായി റെയിൽവേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാൾ സംസ്ഥാനം വിട്ടിരിക്കാൻ സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ.

ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് കേസന്വേഷിക്കുന്ന റെയിൽവേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. 

മധ്യകേരളത്തിലെ കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, തിരുവല്ല തുടങ്ങിയ ഭാഗങ്ങളിലാണ് ഇയാളെ മുന്പ് കണ്ടിട്ടുള്ളത്. ഗുരുവായൂ‍ർ മുതൽ എറണാകുളം വരെ ഇയാൾ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം രാത്രി പോലീസ് പരിശോധിച്ചു. ട്രെയിനുകളിലും തെരച്ചിൽ നടത്തി. വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. 

ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതാണ് കണ്ടെത്താൻ വെല്ലുവിളി ആയിരിക്കുന്നത്. നൂറനാട് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുന്പ് പിടികൂടിയിട്ടുണ്ട്. പരുക്കേറ്റ മുളന്തുരുത്തി സ്വദേശി ആശ മുരളീധരൻറെ ആരോഗ്യ നില തൃപ്തികരമാണ്. ഇവരെ ഇന്നലെ മുറിയിലേക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ