അട്ടപ്പാടിയില്‍ 1000 ലിറ്റർ വാഷ് പിടിച്ചു; ചാരായവുമായി റിട്ട. എസ്ഐ അറസ്റ്റില്‍

By Web TeamFirst Published Apr 10, 2020, 1:32 AM IST
Highlights

വിവിധ സ്ഥലങ്ങളിൽ നിന്നായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു

പാലക്കാട്: അട്ടപ്പാടിയിൽ വ്യാജമദ്യത്തിനെതിരെയുള്ള എക്സൈസ് പരിശോധന തുടരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ ഒന്നരലിറ്റർ ചാരായവുമായി റിട്ട. എസ്ഐ പനംതോട്ടം വീട്ടിൽ ചന്ദ്രനെ പൊലീസ് പിടികൂടി.

Read more: അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി; ഉപകരണങ്ങളും പിടിച്ചെടുത്തു

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം അട്ടപ്പാടിയിൽ പരിശോധന നടത്തിയത്. അഗളി, മുള്ളി, കിണറ്റുക്കര, കുളപടിയൂർ, ചൂട്ടറ, ചാവടിയൂർ, താവളം എന്നീ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1000 ലിറ്റർ വാഷും 12 കഞ്ചാവ് ചെടികളും കണ്ടെടുത്തത്. ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷുണ്ടായിരുന്നത്. പാറായിടുക്കകളിൽ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചത്.

Read more: നാട്ടിന്‍പുറങ്ങളില്‍ വ്യാജവാറ്റ് സജീവം; കൊല്ലത്ത് പരിശോധന കർശനമാക്കി; രണ്ട് പേർ പിടിയില്‍
 
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ്, അഗളി ജനമൈത്രി സ്ക്വാഡ്, അഗളി റേഞ്ച് എന്നിവർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഉറവിടത്തെ കുറിച്ചും പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതപെടുത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

click me!