ബെം​ഗളൂരുവിൽ നടുറോഡിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം; ആക്രമണത്തിന് പിന്നിൽ തൊഴിൽ തർക്കമെന്ന് സൂചന

Published : Nov 18, 2026, 04:33 PM IST
police line

Synopsis

ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് സെയ്ദിനെ എത്തിച്ച പ്രതികൾ, കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ്, കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു.

തെലങ്കാന: ബെംഗളൂരുവിൽ നടുറോഡിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ പാദരായണപുര സ്വദേശിയായ സെയ്ദ് മുഹമ്മദിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. യുവാവിനെ ആക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരു വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പാദരായണപുര സ്വദേശിയായ 45-കാരൻ സെയ്ദ് അജി മുഹമ്മദിനെയാണ് അക്രമികൾ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നയാളാണ് സെയ്ദ്. ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇയാൾ വീരണ്ണ ഗുട്ടയിലേക്ക് എത്തിയത്. ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് സെയ്ദിനെ എത്തിച്ച പ്രതികൾ, കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ്, കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു.

സമീപവാസികളും യാത്രക്കാരും ചേർന്നാണ് പൊള്ളലേറ്റ് റോഡിൽ കിടന്നിരുന്ന സെയ്ദിനെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന വീരണ്ണ ഗുട്ടയിലെ ഈ ആളൊഴിഞ്ഞ പ്രദേശം, സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമാണെന്ന് നാട്ടുകാർ ആരോപിച്ചു. തൊഴിൽപരമായി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാങ്ങപ്പാറ അഭിരാം കൊലപാതകം: കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്, പ്രതി ഉമറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
പകൽ മാന്യനായ വസ്ത്രവ്യാപാരി, രാത്രി മഞ്ചേരിയെ വിറപ്പിക്കുന്ന മോഷ്ടാവ്, സ്വന്തമായി കോടികളുടെ ആഡംബര വീട്