
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരിൽ വ്യാജ ഫോൺ കോൾ ചെയ്ത് പണം തട്ടാൻ ശ്രമം. വിവിധ പിസിസി അധ്യക്ഷൻമാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തില്‍ കെ സി വേണുഗോപാൽ ഡിജിപിക്ക് പരാതി നൽകി.
സംസ്ഥാനത്ത് പ്രമുഖരുടെ പേരില്‍ സൈബർ തട്ടിപ്പ് വ്യാപകമാണ്. പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്നതാണ് പ്രധാന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്. ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോണ്‍ നമ്പറിലേക്ക് പണം കൈമാറും. എന്നാല്‍ പിന്നീടാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുക. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് കേരള പൊലീസിന്‍റെ അടക്കം പല അന്വേഷണങ്ങളും പറയുന്നത്.
Also Read: ഫേസ്ബുക്കിലെ തട്ടിപ്പ് വാട്ട്സ്ആപ്പിലേക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
Also Read: കൊവിഡ് ഭീതി ആയുധമാക്കി സൈബർ തട്ടിപ്പുകാർ; ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജന്മാർ