
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷഫീഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ അഞ്ചാംതീയതി രാത്രി ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് കൃത്യം സംബന്ധിച്ച ദൃശ്യങ്ങൾ പതിഞ്ഞത്. 11 മണിക്ക് ശേഷം രണ്ടുതവണയായി എത്തിയ പ്രതി ഉറങ്ങിക്കിടക്കുന്നയാളെ ഇഷ്ടികകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുന്നു. ഹെല്‍മറ്റ് ധരിച്ച പ്രതി മിനിറ്റുകള്‍ക്കുള്ളില്‍ കൂസലില്ലാതെ നടന്നുപോയി. വള്ളക്കടവ് സ്വദേശി ഷഫീഖാണ് ആക്രമണത്തിന് ഇരയായത്. തലയ്ക്കും കാലി നുമാണ് ഗുരുതരപരിക്ക്. കടയ്ക്കാവൂര്‍ സ്വദേശിയായ പ്രതി അക്ബര്‍ഷായെ കന്‍റോണ്‍മെന്‍റ് പൊലീസ് പിടികൂടി. സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുത്തു.
പ്രതിയും പരിക്കേറ്റയാളും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. നിരവധി കേസുകളില്‍ പ്രതിയാണ് അക്ബര്‍ഷായെന്ന് പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ഷഫീഖ് തിരുവന്നതപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Read Also: കടയുടമയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണവും പണവും കവര്‍ന്നു; പാലക്കാട് നാല് പേർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam