അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; കുട്ടി വെന്‍റിലേറ്ററില്‍, അച്ഛൻ അറസ്റ്റിൽ

Published : Jun 20, 2020, 06:46 PM ISTUpdated : Jun 20, 2020, 07:05 PM IST
അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; കുട്ടി വെന്‍റിലേറ്ററില്‍, അച്ഛൻ അറസ്റ്റിൽ

Synopsis

54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ് 

കൊച്ചി: അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ് . അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്. 

തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംശയരോഗത്തിന് പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്‍റെ കിടപ്പ് മുറിയിൽ വച്ചാണ് പ്രതി കു‍ഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. 

ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കുമായാണ് കുഞ്ഞ് വെന്റിലേറ്ററിൽ കഴിയുന്നത്. 

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്