അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി

Published : Mar 03, 2025, 04:47 AM ISTUpdated : Mar 03, 2025, 04:48 AM IST
അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി

Synopsis

2022 ലായിരുന്നു പീഡനശ്രമം. അക്ബര്‍ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മലപ്പുറം: കോണ്‍ഗ്രസ് നേതാവായ അധ്യാപകൻ സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.

വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു. 2022 ലായിരുന്നു പീഡനശ്രമം. അക്ബര്‍ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ബറലിയെ യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ടെന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ