
റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് മുംബൈയിലെ കുര്‍ള സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഓട്ടോറിക്ഷ ഓടിച്ച് കയറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്വിറ്ററില്‍ വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ മുംബൈ പൊലീസിനെ ദൃശ്യങ്ങളില്‍ ടാഗ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് ഡ്രൈവറെ കണ്ടെത്തിയിരുന്നു. വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ അറിയിച്ചിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തും നിയമപരമായ നടപടികൾ സ്വീകരിച്ചതായും ആര്‍പി എഫ് മുംബൈ ഡിവിഷൻ വിശദമാക്കിയിട്ടുണ്ട്. ട്രാഫിക് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു വീഡിയോ വ്യാപകമായി പ്രചരിച്ചത്.
പ്ലാറ്റ്ഫോമില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ഇതിനിടയിലൂടെ ഓട്ടോറിക്ഷ എത്തിയത്. പെട്ടന്ന് പ്ലാറ്റ്ഫോമില്‍ ഓട്ടോ കണ്ട് ആളുകള്‍ അമ്പരക്കുന്നതും, ചിലര്‍ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും ഓട്ടോ ഇവരെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതും പിന്നീട് ആളുകള്‍ ഇടപെട്ട് ഓട്ടോ സൈഡിലേക്ക് ഒതുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും.
പൊലീസിന്‍റെ ഉപേക്ഷാ മനോഭാവമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. ശരിയായ നടപടി സ്വീകരിക്കാന്‍ ഇനിയുമെത്ര തെളിവുകള് വേണമെന്നും വൈറല്‍ വീഡിയോയ്ക്ക് പ്രതികരണമെത്തിയിരുന്നു. അറസ്റ്റിലായ ഓട്ടോ ഡ്രൈവറുടെ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam