അയിരൂപ്പാറ സഹകരണബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസ്: രണ്ട് പ്രതികളുടെ ഭൂമി ലേലം ചെയ്ത് തുക തിരികെ പിടിച്ചു

By Web TeamFirst Published Aug 6, 2021, 12:01 AM IST
Highlights

അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം വച്ച് പണം തട്ടിയ കേസിലെ രണ്ട് പ്രതികളുടെ ഭൂമി ബാങ്ക് ലേലം ചെയ്തു. രണ്ടുകോടി 20 ലക്ഷം രൂപ ബാങ്ക് തിരിച്ചുപിടിച്ചു.

തിരുവനന്തപുരം: അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം വച്ച് പണം തട്ടിയ കേസിലെ രണ്ട് പ്രതികളുടെ ഭൂമി ബാങ്ക് ലേലം ചെയ്തു. രണ്ടുകോടി 20 ലക്ഷം രൂപ ബാങ്ക് തിരിച്ചുപിടിച്ചു. മുഖ്യപ്രതിയെ റീനയുടെയും അമ്മ ആരിഫ ബീവിയുടെയും സ്വത്തുക്കളാണ് ആദ്യം ലേലം ചെയ്തത്. മുക്കുപണ്ടം വച്ച് അഞ്ചു കോടി രൂപയാണ് രണ്ട് ജീവനക്കാരുടെ സഹായത്തോടെ തട്ടിയെടുത്തത്.

സിപിഎം നിയന്ത്രണത്തിലുള്ള അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻറെ പോത്തൻകോട്, ചേങ്കോട്ടുകോണം ശാഖകളിലാണ് പ്രതികള്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. 15 കിലോ മുക്കുപണ്ടം പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പോത്തൻകോട് സ്വദേശി റീനയാണ് ബന്ധുക്കളുടെ പേരിൽ മുക്കുപണ്ടം പണയംവച്ചത്. പണം തിരിച്ചുപിടിക്കാൻ ബാങ്ക് സഹകരണ റജിസ്ട്രാററെ സമീപിച്ചിരുന്നു. ഏറെ സങ്കീർണായ നടപടികളിലൂടെയാണ് സഹകരണ ആള്‍ബിറ്റർ സ്വത്തുക്കള്‍ കണ്ടെത്തി ലേലത്തിൽവച്ചത്. രണ്ടു വർഷത്തോളം നീണ്ട നിയമനടപടികളെല്ലാം ബാങ്കിന് അനുകൂലമായതോടൊണ് ആദ്യ ലേലം നടന്നത്. രണ്ടുകോടി 20 ലക്ഷംരൂപ ആദ്യ ലേലത്തിൽ ബാങ്കിന് ലഭിച്ചു.

സഹകരണ വകുപ്പ് നിയമിച്ച ആർബിട്രേറ്റർ എസ്.എൽ,രഞ്ചിത്തിനെതിരെ പരാതികള്‍ ഉന്നയിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് തടസ്സപ്പെടാൻ പല പ്രാവശ്യം പ്രതികള്‍ ശ്രമിച്ചു. 197 ഹർജികളിൽ തീ‍പ്പുണ്ടാക്കിയ ശേഷമാണ് ലേല്ത്തിലേക്ക് കടന്നതെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി.. കേസിൽ പ്രതിചേർത്ത റീഫ, സാജിത്. ഷീജഷുക്കൂർ, ഷീബ. ബാങ്ക് ജീവനക്കാരായ ശശികല,കുശല എന്നിവരുടെ ഭൂമയിലാണ് ഇനി ലേലം ചെയ്യാനുള്ളത്.

തട്ടിപ്പിനെ തുടർന്ന് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡിമിനിസ്ട്രേറ്റീവ് ഭരണത്തിന്‍ കീഴിലേക്ക് മാറ്റിയത്. പുതിയ ഭരണസമിതിയാണ് പണം തിരിച്ചുപിടിക്കാൻ നിയമനടപടികള്‍ സ്വീകരിച്ചത്. രണ്ടു വർഷം കഴി‍ഞ്ഞിട്ടും ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ കുറ്റപത്രമായില്ല.

click me!