'അന്‍പതിന് ശേഷം കണക്ക് സൂക്ഷിച്ചില്ല'; കൊലപാതകക്കേസില്‍ പിടിയിലായ ഡോക്ടറുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Jul 30, 2020, 11:09 AM IST
Highlights

ഗ്യാസ് ഏജന്‍സി തട്ടിപ്പ്, കിഡ്നി വ്യാപാരം, കൊലപാതകം, തട്ടിക്കൊണ്ട്ുപോകല്‍ തുടങ്ങിയ നിരവധിക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ബിഎഎംഎസ് ബിരുദധാരിയായ ഇയാള്‍ നിരവധി സംസ്ഥാനങ്ങളിലെ കിഡ്നി വ്യാപാരത്തിലെ കണ്ണിയാണെന്നും പൊലീസ്

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലുമായി അമ്പതിലധികം ട്രെക്ക്, ടാക്സി ഡ്രൈവര്‍മാരുടെ കൊലപാതകത്തില്‍ നിര്‍ണായ പങ്കുവഹിച്ച ഡോക്ടര്‍ പിടിയില്‍. ദേവേന്ദര്‍ ശര്‍മ എന്ന അറുപത്തി രണ്ടുകാരനായ ആയുര്‍വേദ ഡോക്ടറെയാണ് പൊലീസ് പിടികൂടിയത്. പരോളില്‍ ഇറങ്ങി മുങ്ങിയ ഇയാളെ ദില്ലിയിലെ ബപ്രോള മേഖലയില്‍ നിന്നാണ് പൊലീസ് പിടികകൂടിയത്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് ദേവേന്ദര്‍ ശര്‍മ. ഗ്യാസ് ഏജന്‍സി തട്ടിപ്പ്, കിഡ്നി വ്യാപാരം, കൊലപാതകം, തട്ടിക്കൊണ്ട്ുപോകല്‍ തുടങ്ങിയ നിരവധിക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ബിഎഎംഎസ് ബിരുദധാരിയായ ഇയാള്‍ നിരവധി സംസ്ഥാനങ്ങളിലെ കിഡ്നി വ്യാപാരത്തിലെ കണ്ണിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിന് മുന്‍പ് രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കൊലപാതകക്കേസില്‍ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് ഇയാള്‍ പരോളിലിറങ്ങി മുങ്ങിയത്. 

പതിനാറ് വര്‍ഷത്തെ തടവിന് ശേഷമാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. ആദ്യം ഒരു ബന്ധുവിനൊപ്പം താമസിച്ച ഷേഷം ഇയാള്‍ ബപ്രോള മേഖലയിലേക്ക് താമസം മാറിയിരുന്നു. ഇവിടെ ഇയാള്‍ ഒരു വിധവയെ വിവാഹം ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു പ്രവര്‍ത്തനം. 2002 മുതല്‍ 2004 വരെ നിരവധി കൊലപാതക്കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും ആറ് കേസുകളില്‍ മാത്രമാണ് പങ്കുതെളിയിക്കാനായത്. ഇയാളെ ചോദ്യം ചെയ്തതില്‍ അന്‍പതോളം കൊലപാതക്കേസുകളിലെ തന്‍റെ പങ്ക് ഇയാള്‍ വ്യക്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്. 

അന്‍പത് പേരുടെ കൊലപാതകം വരെയുള്ള കൃത്യമായ കണക്കുകളേ തന്‍റെ പക്കലുള്ളു അതിന് ശേഷം എത്ര പേരെ കൊന്നുവെന്നത്  കൃത്യമായി ഓര്‍ത്തിരിക്കുന്നില്ലെന്നാണ് ഇയാല്‍ നല്‍കിയ മൊഴിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറിലെ സിവാനില്‍ നിന്നാണ് ബിഎഎംഎസില്‍ ബിരുദം നേടിയത്. 1984ല്‍ ജയ്പൂരില്‍ ക്ലിനിക് ആരംഭിച്ചു. 1992ല്‍ വലിയൊരും തുക ഗ്യാസ് ഏജന്‍സി തുടങ്ങാനായി നിക്ഷേപിച്ച് പറ്റിക്കപ്പെട്ടു. ഇതോടെയാണ് വ്യാജ ഗ്യാസ് ഏജന്‍സി ആരംഭിച്ചത്.

ഇതിന് പിന്നാലെ ക്രിമിനല്‍ കേസുകളില്‍ സജീവമായെന്നാണ് ഇയാള്‍ പറയുന്നത്. ടാക്സി വിളിച്ച ശേഷം ഡ്രൈവര്‍മാരെ മയക്കി കൊള്ളയടിച്ച് കാറും മോഷ്ടിച്ചശേഷം ഇവരെ കൊന്ന് കാഷ്ഗഞ്ചിലെ മുതലകളുള്ള കനാലുകളില്‍ തള്ളിയതായി ഇയാള്‍ പറയുന്നു. എല്‍പിജി സിലിണ്ടറുകളുമായി വരുന്ന ലോറി ഡ്രൈവര്‍മാരെ മയക്കി കൊലപ്പെടുത്തി കൊള്ളയടിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തി. 

click me!