
മലപ്പുറം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയില്‍. കാടാമ്പുഴ താണിയപ്പന്‍ കുന്നില്‍ താമസിക്കുന്ന നൗഫലിനെ (32) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാത്തൂരില്‍ വെച്ചാണ് തൃശൂര്‍ കുളിമുട്ടം സ്വദേശിയുടെ മൊബൈല്‍ ഫോണുകളും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കൈക്കലാക്കിയ ഫോണ്‍ സുഹൃത്തിനു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. കാടാമ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. എം. വിനോദ്, അനന്ത ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ സമാനമായി ട്രെയിനുകളില്‍ നിന്ന് യാത്രക്കാരുടെ ബാഗ് മോഷ്ടിച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ രണ്ടു കിലോ കഞ്ചാവുമായി നാലു വര്‍ഷം മുമ്പ് കല്‍പകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനു പണം കണ്ടെത്താനാണ് പ്രതി മോഷണം നടത്തി വരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam