
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കുനി സ്വദേശി ചരളില്‍ ജിബിന്‍ ലാല്‍ ആണ് പിടിയിലായത്. കായക്കൊടിയില്‍ വെച്ചാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം കായക്കൊടി ക്രഷറിന് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ ജിബിന്‍ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പാലം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് സംഭവം നടന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം ജിബിന്‍ ലാലിലേക്കെത്തിയത്. രാത്രിയോടെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam