പ്രകാശൻ തമ്പിയുടെ അറസ്റ്റ്; ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആദ്യ പ്രതികരണം

Published : Jun 02, 2019, 12:24 PM ISTUpdated : Jun 02, 2019, 12:25 PM IST
പ്രകാശൻ തമ്പിയുടെ അറസ്റ്റ്; ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആദ്യ പ്രതികരണം

Synopsis

സ്വർണ്ണ കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ. പൊലീസ് അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്ന് ലക്ഷ്മി. 

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. ബാലുവിന്‍റെ പ്രോഗ്രാം മാനേജർ ആയിരുന്നു ഇയാളെന്ന വാർത്ത തെറ്റെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും ലക്ഷ്മി വിശദീകരിച്ചു. ബാലഭാസ്കറിന്‍റെ ചില പരിപാടികളുട സംഘാടകൻ മാത്രമായിരുന്നു പ്രകാശൻ തമ്പിയെന്നും ഇതിനുള്ള പ്രതിഫലം അന്ന് തന്നെ അയാൾക്ക് നൽകിയിരുന്നു എന്നും നേരത്തെ ലക്ഷ്മി ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതല്ലാതെ പ്രകാശൻ തമ്പിയെ  അറിയില്ലെന്നല്ല പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ റിമാൻഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്കറിന്‍റെ മരണത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിന്‍റെയും വിഷ്ണുവിന്‍റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആർഐയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.  പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു വരട്ടെ എന്നും ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

Read More: 'ബാലഭാസ്കറിന്‍റെ മരണശേഷം എല്ലാം നിയന്ത്രിച്ചത് പ്രകാശ് തമ്പി': വെളിപ്പെടുത്തലുമായി ബന്ധു

Read More: ബാലഭാസ്കറിന്‍റെ മരണം: സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പിയുടെ മൊഴിയെടുക്കൽ വൈകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം