ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ, ഇന്ന് കൊച്ചിയിലെത്തിക്കും

Published : Jun 01, 2021, 11:06 AM ISTUpdated : Jun 01, 2021, 11:13 AM IST
ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ, ഇന്ന് കൊച്ചിയിലെത്തിക്കും

Synopsis

പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. ഇന്ന് രാത്രിയോടെ പൂജാരിയെ കനത്ത സുരക്ഷയിൽ കൊച്ചിയിലെത്തിക്കും. 

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പൊലീസ് കസ്റ്റഡിയില്‍ വിട്ട അധോലോക നേതാവ് രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ. പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. ഇന്ന് രാത്രിയോടെ പൂജാരിയെ കനത്ത സുരക്ഷയിൽ കൊച്ചിയിലെത്തിക്കും. 

ജൂൺ മാസം എട്ടാം തീയതി വരെ എട്ട് ദിവസത്തേക്കാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്. പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്. നടി ലീനാ മരിയ പോളിൻ്റെ ബ്യൂട്ടി പാർലറിലാണ് വെടിവെയ്പുണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്