
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യൻ മോഷ്ടാവ് ഇർഫാനാണെന്ന് സംശയം. മുഹമ്മദ് ഇർഫാൻ നിരവധി മോഷണ കേസിലെ പ്രതിയാണ്. ദില്ലി പൊലീസിന്റെ നോട്ടപ്പുള്ളിയായ ഇയാള്‍ ബീഹാർ സ്വദേശിയാണ് എന്നാണ് പൊലീസ് പറയുന്നത്.
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം.
ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടാവിന്‍റെ ചിത്രങ്ങള്‍ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam