ബൈക്കിലെത്തിയ അ‍ജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് യുവാവ് മരിച്ചു

Published : Sep 22, 2019, 10:35 AM IST
ബൈക്കിലെത്തിയ അ‍ജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് യുവാവ് മരിച്ചു

Synopsis

രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി കൊലപാതകം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് കമ്മീഷണര്‍ 

പാറ്റ്ന: ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ബിഹാറില്‍ യുവാവ് മരിച്ചു.  ബിഹാറിലെ മഞ്ജുനാഥ് നഗറില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വൈശാലി സ്വദേശിയായ പര്‍വേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്.  രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി കൊലപാതകം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് കമ്മീഷണര്‍ ആര്‍ ദിലീപ് പറഞ്ഞു.

ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനാണ് പര്‍വേഷ്. മഞ്ജുനാഥ് നഗറില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ