
ആലപ്പുഴ: ബൈക്കിലെത്തി മധ്യവയസ്കന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അടൂരിൽ പിടിയിൽ. ആലപ്പുഴ
കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന് തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു.
തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അൻവർഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. കൂട്ടുപ്രതി കായംകുളം സ്വദേശി അൻവർ ഷാ ( 27 ) യെ കൈപ്പട്ടൂരിൽ നിന്നും പൊലീസ് പിടികൂടി. പ്രതികൾ രണ്ടുപേരും ഏറെനാളായി ഒരുമിച്ച് താമസിക്കുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.
കൊല്ലത്ത് ഒരു ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ചനിലയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam