
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന്‍റെ സഹോദരന് നേരെ വെടിവെപ്പ്. പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിർത്തത്. ബിജെപി പിന്നോക്ക വിഭാഗ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല ചൗരസ്യയുടെ സഹോദരന്‍ അഭിമന്യു ചൗരസ്യ (22)ക്കാണ് വെടിയേറ്റത്.
വെള്ളിയാഴ്ച രാവിലെ വീടിന് പുറത്തേക്ക് പ്രഭാത നടത്തത്തിനായി ഇറങ്ങിയ അഭിമന്യുവിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഉടനെ തന്നെ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച അഭിമന്യു അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
അഭിമന്യുവിന് നേരെ അക്രമികള്‍ മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് അഭിമന്യുവിന്‍റെ വലത് കൈയ്യിലും കൈകാലുകളിലും ഇടുപ്പിലും പരിക്കേറ്റിട്ടുണ്ട്. അഞ്ച് ബൈക്കുകളിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വിഷയം അന്വേഷണത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികളില്‍ ചിലരെ അഭിമന്യു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Read More : സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam