
ദില്ലി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെയാണ് അക്രമം നടന്നത്. വീടിന് സമീപം മകനൊപ്പം നടക്കുകയായിരുന്നു സുള്‍ഫിക്കര്‍. ഖുറേഷിയുടെ തലയ്ക്കാണ് വെടിയേറ്റത്.
മകനെ മൂര്‍ച്ചയുള്ള ആയുധം വച്ച് പരിക്കേല്‍പ്പിച്ച സംഘം രക്ഷപ്പെടുകയായിരുന്നു. ഖുറേഷിയെ ഉടനെ തന്നെ പരിസരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഖുറേഷിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ വിശദമാക്കുന്നത്. ദില്ലിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് സുള്‍ഫിക്കര്‍ ഖുറേഷി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam