യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; പ്രധാന പ്രതി അറസ്റ്റിൽ

Published : May 23, 2024, 07:27 PM IST
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; പ്രധാന പ്രതി അറസ്റ്റിൽ

Synopsis

നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

തുടർന്ന് പ്രതിയുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടൂബലാത്സംഗം നടത്തുകയായിരുന്നു. പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതികളാണ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്ത് എ സി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ  പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ