കാസര്‍ഗോഡ് കുഴല്‍പണവേട്ട: പിടികൂടിയത് രണ്ടുകോടിയിലേറെ

By Web TeamFirst Published Jul 15, 2020, 12:01 AM IST
Highlights

ഇന്നലെ രാത്രിയില്‍ മഞ്ചേശ്വരം ചെക്പോസ്റ്റിലെ എക്സൈസ് പരിശോധനക്കിടെ അമിതവേഗത്തിലെത്തിയ കാറില്‍ നിന്നാണ് ചാക്കില് കെട്ടിയ നിലയില്‍ പണം കാണുന്നത്

കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത രണ്ടു കോടി എണ്‍പതുലക്ഷം രൂപയും സ്വര്‍ണ്ണവും മഞ്ചേശ്വരം ചെക്പോസ്റ്റിനടുത്തുവെച്ച് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. പോലീസ് അന്വേഷണം തുടങ്ങി

ഇന്നലെ രാത്രിയില്‍ മഞ്ചേശ്വരം ചെക്പോസ്റ്റിലെ എക്സൈസ് പരിശോധനക്കിടെ അമിതവേഗത്തിലെത്തിയ കാറില്‍ നിന്നാണ് ചാക്കില് കെട്ടിയ നിലയില്‍ പണം കാണുന്നത്. രണ്ടുകോടി എണ്‍പതിനായിരും രൂപയും 20 പവന്‍ സ്വര്‍ണ്ണവും കണ്ടെത്തി. ഇതെല്ലാം കര്‍ണാടകയില്‍ നിന്നു കോണ്ടുവന്നതെന്നാണ് ഡ്രൈവര്‍ ഷംസുദിന്‍ നല്‍കിയ മോഴി. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ക്ക് നല്‍കാനാണെന്നും ഇയാളുടെ ഫോണ്‍നമ്പറും ഷംസുദിന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയി.

പണവും പ്രതിയെയും എക്സൈസ് സംഘം ഇന്നലെ രാത്രിതന്നെ പോലീസിന് കൈമാറി. മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി. പിന്നില് കുഴല്‍പണ സംഘമെന്നാണ് പോലീസ് നല‍്കുന്ന വിവരം. ഷംസുദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

click me!