അയ്യായിരം രൂപയ്ക്ക് ജീവനെടുത്തു! കൊള്ളപ്പലിശക്കാരുടെ ഭീഷണികാരണം പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

By Web TeamFirst Published Nov 19, 2021, 2:42 PM IST
Highlights

അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ വീതം പലിശ നൽകിയിരുന്നു. ഇതുവരെ പതിനായിരത്തിലേറെ രൂപ അടച്ചു. എന്നിട്ടും ഭാര്യയെ അടക്കം പലിശക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ ആണ് രമേശൻ ജീവനൊടുക്കിയത്

തൃശ്ശൂർ: വെറും അയ്യായിരം രൂപയുടെ വായ്പ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണി സഹിക്കാനാകാതെ ഗൃഹനാഥൻ ജീവനൊടുക്കി. ഗുരുവായൂർ കോട്ടപ്പടിയിലാണ് നാടിനെ നടുക്കുന്ന സംഭവം. നവംബർ പന്ത്രണ്ടിനാണ് പെയിന്റിങ് തൊഴിലാളി രമേശ് ജീവനൊടുക്കിയത്. അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ വീതം പലിശ നൽകിയിരുന്നു. ഇതുവരെ പതിനായിരത്തിലേറെ രൂപ അടച്ചു. എന്നിട്ടും ഭാര്യയെ അടക്കം പലിശക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ ആണ് രമേശൻ ജീവനൊടുക്കിയത്.

രമേശന്റെ ഭാര്യയെ പലിശക്കാർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 


 

Read More: Blade mafia| കൊട്ടിഘോഷിച്ച് തുടങ്ങിയ ഓപ്പറേഷൻ കുബേര നിലച്ചു; ബ്ലേഡ് മാഫിയാ വിളയാട്ടം തടയാനാകാതെ പൊലീസ്

Read More: Asianet News Impact|കൊള്ളപ്പലിശക്കാർക്ക് 'മൂക്കുകയറിടുമെന്ന്' ധനമന്ത്രി, ഓപ്പറേഷൻ കുബേര എവിടെയെന്ന് ചെന്നിത്തല

Read More: Roving Reporter|തോക്ക് ചൂണ്ടുന്ന കർണാടകയിലെ പലിശ മാഫിയ, ഭീതിയിൽ മലയാളി കർഷകർ

 

click me!