ഷാപ്പിലെ തർക്കം കലാശിച്ചത് വീടുകയറിയുള്ള ആക്രമണത്തിൽ; ഒരാൾക്ക് വെട്ടേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ

Published : Nov 18, 2021, 10:35 PM IST
ഷാപ്പിലെ തർക്കം കലാശിച്ചത് വീടുകയറിയുള്ള ആക്രമണത്തിൽ; ഒരാൾക്ക് വെട്ടേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ

Synopsis

ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.  ഒരാൾക്ക് വെട്ടേറ്റപ്പോൾ ഒരാൾക്ക് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു

കോട്ടയം: കോട്ടയം ചിറക്കടവിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വീട് കയറി നടത്തിയ അക്രമണത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. സാമ്പത്തിക തർക്കമാണ് കാരണം. ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു.

ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.  ഒരാൾക്ക് വെട്ടേറ്റപ്പോൾ ഒരാൾക്ക് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി