ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ

Published : Aug 09, 2022, 07:49 PM ISTUpdated : Aug 09, 2022, 08:01 PM IST
ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍  അറസ്സിൽ

Synopsis

മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  ആണ് പിടിയിലായത്. 

കൊച്ചി: ഇൻസ്റ്റാഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത യൂട്യൂബ് വ്ളോഗറെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  ആണ് പിടിയിലായത്. 
 
രണ്ടു ഗ്രാം കഞ്ചാവ് കൈവശം  വച്ചതിനാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ  കുറിച്ച് ചർച്ച  ചെയ്ത  കാര്യം സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തിൽ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ലൈവിൽ ഇയാൾ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രൊത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 


വൈറലായ ഓണ്‍ലൈന്‍ സംഭാഷണം ഇങ്ങനെയാണ്... 

വ്‌ളോഗര്‍: പെങ്കൊച്ചാണോ നീ 

പെണ്‍കുട്ടി: ആ.. പെണ്‍കുട്ടിയാ.. 

വ്‌ളോഗര്‍:.. ആ എത്രേലാ പഠിക്കണ് മോള്.. 

പെണ്‍കുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്

വ്‌ളോഗര്‍: ഇപ്പോ എന്താ പരിപടി 

പെണ്‍കുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി 

വ്ളോഗര്‍: പൊകയടി ഉണ്ടോ നീ, 

പെണ്‍കുട്ടി: ഓ ഉണ്ട്...ഉണ്ട് 

വ്ളോഗര്‍: എന്റെ ദൈവമേ... പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ

പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും... 

വ്ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ... അമ്മ വഴക്കുപറയോ 

പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്, 

വ്ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. അത്രേയുള്ളൂ...സിഗരറ്റ് വലിക്കരുത് ട്ടാ...

പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി 

വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍,

പെണ്‍കുട്ടി: നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമാടെ ഞങ്ങള്‍ക്ക് 

വ്‌ളോഗര്‍: വരാം നാട്ടില്‍ വരുമ്പോ വരും. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം, 

പെണ്‍കുട്ടി: പിന്നല്ല.. 

വ്‌ളോഗര്‍: ഞാന്‍ 24 * 7 അടിയാണ് 

പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ

വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
പുത്തൻ ബൈക്ക് ഓഫാകുന്നത് പതിവ്, കമ്പനിയുടെ പരിഹാരമൊക്കെ പാളി, ഹീറോയോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി ഗിരീശൻ, നഷ്ടപരിഹാരം നൽകാൻ കോടതി