മുഖ്യമന്ത്രിയുടെ പേരിലും വ്യാജൻ; വാട്സ്ആപ്പ് വഴി സന്ദേശം, ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം

Published : Aug 09, 2022, 06:05 PM IST
മുഖ്യമന്ത്രിയുടെ പേരിലും വ്യാജൻ; വാട്സ്ആപ്പ് വഴി സന്ദേശം, ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം

Synopsis

ആഗസ്റ്റ് മൂന്നാം തീയതിയാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു നിർ‍ദേശം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥന്‍റെ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു.

ആഗസ്റ്റ് മൂന്നാം തീയതിയാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു നിർ‍ദേശം. തട്ടിപ്പുകാരനാണെന്ന് മനസ്സിലായ ജയനാഥ് അൽപസമയം ചാറ്റ് തുടർന്നു. പണം നൽകാതെ വന്നതോടെ തട്ടിപ്പുകാരൻ പിൻവാങ്ങി. കഴിഞ്ഞ മാസവും ജയനാഥിൽ നിന്ന് പണം തട്ടാൻ സമാനമായ രീതിയിൽ ശ്രമം നടന്നിരുന്നു. അന്ന് ഡിജിപി അനിൽകാന്തിന്‍റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് സൈബർ പൊലീസിൽ പരാതി നൽകിയത് എന്ന് ജയനാഥ്  പറ‍ഞ്ഞു. നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വരുന്നുണ്ടെന്നും പണം നഷ്ടമാവുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വഞ്ചന, ആൾമാറാട്ടം , വ്യാജ രേഖ ചമയ്ക്കൽ, നഎന്നീ വകുപ്പുകൾ കൂടാതെ ഐടി ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസ്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി കൊച്ചി സൈബർ പൊലീസ് അറിയിച്ചു.

Also Read:  'വിഐപി തട്ടിപ്പി'ല്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലെ തട്ടിപ്പ് കൂടുന്നു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാവുമ്പോഴും പൊലീസിന് അനക്കമില്ലെന്ന ആക്ഷേപം വ്യാപകമാവുകയാണ്. ചീഫ് സെക്രട്ടറിയുടെ ചിത്രം വച്ച് നടത്തിയ തട്ടിപ്പിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്  30,000 രൂപയാണ് നഷ്ടമായത്. 

Also Read: മന്ത്രിയുടെ പേരിലും വ്യാജൻ, വാട്സ്ആപ്പ് വഴി സന്ദേശം, പരാതി നൽകി 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ