
താനെ: തേനീച്ചയുടെ കുത്തേറ്റ് പതിനഞ്ചുകാരനായ ആൺകുട്ടി മരിച്ച സംഭവത്തിൽ ചികിത്സയിൽ അശ്രദ്ധയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ റബോഡി പ്രദേശത്ത് താമസിക്കുന്ന ആൺകുട്ടിയെ തിങ്കളാഴ്ചയാണ് തേനീച്ച ആക്രമിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ കൽവയിലെ ഛത്പതി ശിവജി മാഹാരാജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാത്രിയോടെ കുട്ടി മരിച്ചത്.
ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചെതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ഇവർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആകസ്മികമരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam