
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ചാ ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനൊന്നുകാരൻ അറസ്റ്റിലായതായി പൊലീസ്. തന്റെ വളർത്തുമൃഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഓണ്‌ലൈന് ഗെയിമുകളിൽ പെൺകുട്ടി പതിവായി ആൺകുട്ടിയെ തോൽപിക്കാറുണ്ടെന്നും അതിനെ തുടർന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കല്ലുകൊണ്ട് പെൺകുട്ടിയുടെ തല തകർത്താണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഐജി എച്ച് സി മിശ്ര വ്യക്തമാക്കി. അപ്പോൾത്തന്നെ പെൺകുട്ടി മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കു തർക്കത്തിനൊടുവിൽ തന്റെ വളർത്തുമൃഗമായ എലിയെ പൊൺകുട്ടി കൊന്നെന്ന് സംശയിച്ചതായി ആൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിന്റെ ഓദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആൺകുട്ടിയെ കറക്ഷണൽ ഹോമിലാക്കാനാണ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam