മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി‌; കൊലപ്പെടുത്തിയതായി പോലീസ്

Published : Jan 09, 2020, 09:41 AM ISTUpdated : Jan 09, 2020, 09:42 AM IST
മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി‌; കൊലപ്പെടുത്തിയതായി പോലീസ്

Synopsis

മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം ആൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് പത്താം ക്ലാസ് വിദ്യാർത്ഥി കുനാലിനെ കാണാതാകുന്നത്. 

ഹരിയാന: ബന്ധുവും സുഹൃത്തുക്കളും ചേർന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പതിനാറ് വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയതായി പാനിപ്പട്ട് പൊലീസ് റിപ്പോർട്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം ആൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് പത്താം ക്ലാസ് വിദ്യാർത്ഥി കുനാലിനെ കാണാതാകുന്നത്. 

ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ പെട്ടിയിലാക്കി, സ്വകാര്യ വിമാനത്തില്‍ നാടുകടത്തി; ഭാര്യക്കെതിരെ അറസ്റ്റ് വാറന്‍റ്

കുനാലിന്റെ പിതാവായ യോ​ഗേഷ് അ​ഗർവാളിനോട് അഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളിലൊരാളായ സഹിൽ കുമാറാണ് കുട്ടിയുടെ ബന്ധു. സഹിൽ കുമാർ, സുഹൃത്തുക്കളായ രമൺ, കാശിഷ് എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് സുമിത് കുമാർ പറഞ്ഞു. പാനിപ്പട്ടിലെ ചൗട്ടാല ​ഗ്രാമത്തിലെ അഴുക്കുചാലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വലിച്ചെറിയുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാം​ഗങ്ങൾക്ക് വിട്ടു കൊടുത്തതായും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടപ്പള്ളി കള്ളനോട്ട് കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു