ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടി, പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ

Published : Mar 24, 2023, 01:34 PM ISTUpdated : Mar 24, 2023, 01:35 PM IST
ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടി, പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ

Synopsis

സുഹൃത്തിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇന്നലെയാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രതികൾ 22,25 വയസ്  പ്രായമുള്ളവരാണ്. 

പാൽഘർ: മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു. സുഹൃത്തിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇന്നലെയാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രതികൾ 22,25 വയസ്  പ്രായമുള്ളവരാണ്. 

ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുകൂട്ടർക്കും ഇടയിൽ തർക്കമുണ്ടായി. പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോ​ഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിച്ചു. പിന്നാലെ അയാളെ വിവസ്ത്രനാക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്നാണ് പ്രതികൾഡ ഇരുവരും ചേർന്ന് പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പഴ്സ് പ്രതികൾ കത്തിച്ചുകളയുകയും ചെയ്തു. 
 
സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 27 വരെ റിമാന്റ് ചെയ്തു. 

Read Also: റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; ആത്മഹത്യാ ശ്രമമെന്ന് മൊഴി; സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം നേരിട്ടു

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ