
കോഴിക്കോട്: കൊറിയർ സർവീസിന്റെ മറവിൽ മാരക മയക്കുമരുന്ന് വിൽപന നടത്തിയ രണ്ടു പേർ എടച്ചേരി പൊലീസിന്റെ പിടിയിലായി.
വടകര ഏറാമല ഉഷസിൽ റാനിഷ് (30), എടച്ചേരി ഒതയോത്ത് അഭിൻ (35) എന്നിവരെയാണ് എടച്ചേരി എസ്.ഐ ആൻഫി റസലും സംഘവും ചേർന്ന് പിടികൂടിയത്.
15 പായ്ക്കറ്റ് എംഡിഎംഎ ആണ് സംഘം കണ്ടെടുത്തത്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പിന്നിലാരാണെന്നും വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണ്ടിവരും. കൂടുതൽ അറസ്റ്റും ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam