
കോഴിക്കോട്: വിവാഹത്തിന് ശേഷം ഒളിച്ചോടിയ പെണ്‍കുട്ടിയും, കാമുകനും, കൂട്ടുനിന്നവരെയും കോടതി റിമാൻഡ് ചെയ്തു. കോഴിക്കോടാണ് സംഭവം. ഞായറാഴ്ചയായിരുന്നു നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹ സദ്യയ്ക്ക് ശേഷം വരന്റെ വീട്ടിലേക്ക് പോകാനായി വസ്ത്രം മാറാൻ പോയ വധുവിനെ കാണാതായി. വധുവിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം നടത്തി.
സിസിടിവി പരിശോധിച്ചപ്പോഴാണ് വധു മറ്റൊരാൾക്കൊപ്പം കാറിൽ കയറിപ്പോകുന്നത് കണ്ടത്. ഏകദേശം 1500 ഓളം പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പൊലീസ് അന്വേഷണത്തിൽ വധുവിനെയും കാമുകനെയും കണ്ടെത്തിയിരുന്നു. നവവരന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു.
വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. കാമുകൻ, കാമുകന്റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ, കാർ ഡ്രൈവർ എന്നിവർക്കെതിരേയാണ് നവവരന്‍റെ പരാതി.
വിവാഹനിശ്ചയം ഏപ്രിലിലാണ് നടന്നതെന്നും. വിവാഹത്തിന് ഇഷ്ടമില്ലായിരുന്നുവെങ്കിൽ പിൻമാറാനും ഇഷ്ടമുള്ളയാൾക്കൊപ്പം പോകാനും സമയമുണ്ടായിരുന്നു.വിവാഹശേഷം കടന്നുകളഞ്ഞത് മാനഹാനിയുണ്ടാക്കിയെന്നും നവവരൻ പൊലീസിനോട് പറഞ്ഞു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്‍റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്‍റെ താലിമാലയും ഒളിച്ചോടാൻ നേരത്ത് വധു കൊണ്ടുപോയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam