64ല്‍ അധികം പിഞ്ചുകുട്ടികളെ പീഡിപ്പിച്ച വനിതയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനം; പ്രതിഷേധം ശക്തം

By Web TeamFirst Published Jul 12, 2019, 10:39 AM IST
Highlights

രണ്ടുമുതല്‍ അഞ്ചുവരെ പ്രായമുള്ള 64 കുട്ടികളെയാണ് വനേസ പീഡിപ്പിച്ചത്. നിലവില്‍ ഇവര്‍ ആളുകള്‍ക്ക് അപകടകാരിയല്ലെന്നാണ് ജയില്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. 

ലണ്ടന്‍: അറുപത്തിനാലില്‍ അധികം കുട്ടികളെ പീഡിപ്പിച്ച വനിതയെ ജയില്‍ മോചിതയാക്കുന്നു. ഇംഗ്ലണ്ടിലെ ഡിവോണ്‍ നഗരത്തെ ഞെട്ടിച്ച കേസിലെ പ്രതിയായ വനേസ ജോര്‍ജ്ജിനെയാണ് ഒമ്പതുവര്‍ഷത്തെ തടവിന് ശേഷം ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. 

രണ്ടുമുതല്‍ അഞ്ചുവരെ പ്രായമുള്ള 64 കുട്ടികളെയാണ് വനേസ പീഡിപ്പിച്ചത്. നിലവില്‍ വനേസ ആളുകള്‍ക്ക് അപകടകാരിയല്ലെന്നാണ് ജയില്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഇവരെ പുറത്ത് വിടുന്നതില്‍ തെറ്റില്ലെന്ന പരോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്തംബറില്‍ വനേസ ജയില്‍ മോചിതയാവും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവരെ ജയില്‍ മോചിതയാക്കുന്നത്. 

ഡേ കെയര്‍ നടത്തിപ്പുകാരിയായിരുന്ന ഇവര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വിവരം ഏറെ വൈകിയാണ് പുറത്ത് വന്നത്. പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് ഇവരില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു. വനേസയുടെ രണ്ടുപെണ്‍മക്കളും പീഡന വിവരം പുറത്തുവന്നതോടെ ഇവരെ തള്ളിപ്പറഞ്ഞിരുന്നു. 

നേരത്തെ പലതവണ വനേസയുടെ പരോള്‍ ആവശ്യം നിഷേധിച്ചിരുന്നു.  വനേസയുടെ ജയില്‍മോചന വിവരം പുറത്തുവന്നതോടെ മുന്‍ ഭര്‍ത്താവ് ആന്‍ഡ്രൂവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

click me!