വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ബ്രിട്ടീഷ് യുവതിയെ പാകിസ്ഥാനില്‍ കൊലപ്പെടുത്തി

By Web TeamFirst Published May 9, 2021, 9:54 AM IST
Highlights

ബെല്‍ജിയത്തില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് യുവതി ലാഹോറിലെത്തിയത്. ലാഹോറില്‍ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. 

ലാഹോര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബ്രിട്ടീഷ് വനിതയെ പാകിസ്ഥാനില്‍ കൊലപ്പെടുത്തി. ലാഹോറിലാണ് സംഭവം. 26 കാരിയായ ബ്രിട്ടീഷ് വനിതയുടെ മൃതദേഹം ലാഹോറിലെ ഡിഎച്ച്എ ഫേസ് 5ലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. മരിയ സുള്‍ഫിക്കര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്ന് വീട്ടിലെ ജോലിക്കാരി മൊഴി നല്‍കി. ബെല്‍ജിയത്തില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് യുവതി ലാഹോറിലെത്തിയത്.

ലാഹോറില്‍ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സാദ് അമീര്‍ ഭട്ട് എന്നയാള്‍ക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇയാള്‍ നടത്തിയ വിവാഹ അഭ്യര്‍ത്ഥന യുവതി നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി ഇയാളും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് അടക്കം പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!