
പത്തനംതിട്ട : കോയിപ്രത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരനടക്കം നാല് പേർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരക്കിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വന്തം വീട്ടിൽ വച്ചാണ് പത്താം ക്ലാസ്കാരിക്ക് സഹോദരന്റെ ലൈംഗിക ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. പ്രായപൂർത്തിയാകാത്ത സഹോദരൻ പല തവണ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ രണ്ടാമൻ കുട്ടിയുടെ അമ്മയുടെ സഹോദരനാണ്. അമ്മയുടെ വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയിത്. അറസ്റ്റിലായ മറ്റ് രണ്ട് പേർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്.
വിജയ്ബാബു ഇന്നും വന്നില്ല ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി കോടതി
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചില അധ്യാപകർ വിവരം ചോദിച്ചറിഞ്ഞതിനെ തുടർന്നാണ് ചൈൽഡ് ലൈനെ സമീപിച്ചത്. ചൈൽഡ് പ്രവർത്തകർ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയ ശേഷം പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളായ രണ്ട് പേർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ വിവരം. പിന്നീട് വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സഹോദരന്റെയും അമ്മാവന്റെയും പേര് പറഞ്ഞത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞതിനാൽ അച്ഛനും സഹോദരനും മുത്തിശ്ശിക്കുമൊപ്പമാണ് താമസം. മൂന്ന് പ്രതികളെ റിമാന്ര് ചെയ്തു. സഹോദരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
കടയില്‍വെച്ച് വാക്കുതര്‍ക്കം; വയോധികനെ വെട്ടി, ഒരാള്‍ പിടിയില്‍
വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആദിവാസി യുവാവിന് പരിക്ക്