
കോട്ടയം: സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവടക്കം മൂന്നു പേരെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയർക്കുന്നത്താണ് സംഭവം.
അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ അനന്തു സുരേഷ് , ഇളയ സഹോദരൻ ആനന്ദ് സുരേഷ്, വെട്ടിക്കപുഴ വീട്ടിൽ റോബിനോ രാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതും ഇരുപത്തി ഒന്നും വയസാണ് പ്രതികളുടെ പ്രായം. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ അനന്തു സുരേഷ് പ്രണയം നടിച്ച് പീഡിപ്പിച്ചു. ഇക്കാര്യം മനസിലാക്കിയാണ് ഇളയ സഹോദരൻ ആനന്ദ് സുരേഷും സുഹൃത്ത് റൊബിനോയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
അനന്തുവുമായുള്ള ബന്ധം നാട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തിരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം സ്റ്റേഷൻ എസ് എച്ച് ഒ ആർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പാലക്കാട് കോതക്കുറുശിയിൽ ഭർത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്. ഭർത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകൾ അനഘക്കും പരിക്കേറ്റു. പുലർച്ചെ 2 മണിക്കാണ് സംഭവം. ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam