വഴക്കിട്ട് ഭർത്താവിന്റെ മാതാപിതാക്കൾ, യുവതി പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു, വഴിയിലുപേക്ഷിച്ചു

Published : Sep 28, 2022, 06:57 PM ISTUpdated : Sep 28, 2022, 07:04 PM IST
 വഴക്കിട്ട് ഭർത്താവിന്റെ മാതാപിതാക്കൾ, യുവതി പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു, വഴിയിലുപേക്ഷിച്ചു

Synopsis

ഭോപ്പാലിലാണ് സംഭവം. കുഞ്ഞുങ്ങളുടെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. എങ്ങനെ കുഞ്ഞുങ്ങളെ വളർത്തുമെന്ന, ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ഭോപ്പാൽ: ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാൻ വയ്യാതെ യുവതി പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു. ഭോപ്പാലിലാണ് സംഭവം. കുഞ്ഞുങ്ങളുടെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. എങ്ങനെ കുഞ്ഞുങ്ങളെ വളർത്തുമെന്ന, ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു

സ്വപ്ന ധകഡ് എന്ന യുവതിയാണ് കുഞ്ഞുങ്ങളെ കൊന്നത്. കൃത്യം നടത്തിയ ശേഷം കഴിഞ്ഞ ആഴ്ച കുഞ്ഞുങ്ങളെ കാണാനില്ലെന്ന് യുവതി പൊലീസിൽ പരാതി നൽകി. ബം​ഗം​ഗ പ്രദേശത്തുനിന്ന് ഫുട്പാത്തിൽവച്ച് കുഞ്ഞുങ്ങളെ കാണാതായെന്നായിരുന്നു പരാതി. ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പറഞ്ഞതൊക്കെ കളവാണെന്ന് പൊലീസിന് ബോധ്യമായി. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആൾത്താമസം ഇല്ലാത്തിടത്ത് ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എവിടെയാണ് ഉപേക്ഷിച്ചതെന്നും കൃത്യമായി പറഞ്ഞുകൊടുത്തു. അങ്ങനെയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തത്. 

സ്വപ്നയ്ക്ക് മൂന്നു വയസ്സായൊരു മകളുമുണ്ട്. ഭർത്താവിന് ജോലിയില്ല, മ​ദ്യപാനിയുമാണ്. അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ വഴക്കിടുമായിരുന്നെന്നും ഇത് സഹിക്കാൻ വയ്യാതെയാണ് കൃത്യം ന‌ടത്തിയതെന്നുമാണ് സ്വപ്ന പൊലീസിനോട് പറഞ്ഞത്. 

അതേസമയം,  പാലക്കാട് കോതക്കുറുശിയിൽ ഭർത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ച വാർത്തയും ഇന്ന് പുറത്തുവന്നിരുന്നു. കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്.  ഭർത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകൾ അനഘക്കും പരിക്കേറ്റു.  പുലർച്ചെ 2 മണിക്കാണ് സംഭവം. ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു.  

Read Also: പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം, തടവുകാരനെതിരെ കേസെടുത്തു
 
 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ