കൊച്ചിയില്‍ റയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Web Desk   | Asianet News
Published : Jan 28, 2021, 12:08 AM IST
കൊച്ചിയില്‍ റയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Synopsis

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിൽ റയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തു.

കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. ഇതിന്റെ ഫലം വന്ന ശേഷമേ കൊലപാതകമാണോയെന്ന കാര്യം സ്ഥിരീകരിക്കാനാകുവെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും