ആഭിചാരക്കൊല: മാതാപിതാക്കൾ നേരത്തെ പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് പോലീസ്

Web Desk   | Asianet News
Published : Jan 28, 2021, 12:06 AM IST
ആഭിചാരക്കൊല: മാതാപിതാക്കൾ നേരത്തെ പദ്ധതിയിട്ട്  നടപ്പാക്കിയതെന്ന് പോലീസ്

Synopsis

ആന്ധ്രപ്രദേശിലെ ആഭിചാര കൊല നിർണായക വിവിരങ്ങൾ പോലീസ് ശേഖരിച്ചു ഇളയപെൺകുട്ടി വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു വീട്ടില്‍ പൂജകൾ ദിവസങ്ങളോളം തുടർന്നു. 

ചിറ്റൂര്‍: ആന്ധ്രപ്രദേശ് ചിറ്റൂരിലെ ആഭിചാരക്കൊല മാതാപിതാക്കൾ നേരത്തെ പദ്ദതിയിട്ട് നടപ്പാക്കിയതെന്ന് പോലീസ്. ദിവസങ്ങളോളം തുടർന്ന പൂജകളെ തുടർന്ന് ഇളയപെൺകുട്ടി വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. അതേസമയം പ്രതികളെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോൾ പെൺകുട്ടികളുടെ അമ്മ വിചിത്രമായ രീതിയിലാണ് പെരുമാറിയത്.

ആന്ധ്രപ്രദേശിലെ ആഭിചാര കൊല നിർണായക വിവിരങ്ങൾ പോലീസ് ശേഖരിച്ചു ഇളയപെൺകുട്ടി വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
വീട്ടില്‍ പൂജകൾ ദിവസങ്ങളോളം തുടർന്നു. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. രാജ്യത്തെ നടുക്കിയ കൊലപാതകം നടന്ന വീട്ടില്‍ കഴിഞ്ഞ ദിവസം പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറിയത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ക്രൂരമായി കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുന്‍പേതന്നെ ചിറ്റൂരിലെ വീട്ടില്‍ ആഭിചാര ക്രിയകൾ തുടങ്ങിയിരുന്നു. പൂജകളില്‍ നിരന്തരം പങ്കെടുത്ത് മാനസിക പിരിമുറുക്കത്തിലായ ഇളയമകൾ സായ്ദിവ്യ വെള്ളിയാഴ്ച വീട്ടില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. എന്നിട്ടും ആഭിചാരക്രിയകൾ തുടർന്ന അധ്യാപക ദമ്പതികൾ ഞായറാഴ്ച രാത്രിയോടെയാണ് രണ്ടുപേരെയും ആയുധമുപയോഗിച്ചും മർദിച്ചും കൊലപ്പെടുത്തിയത്.

വീടിനകത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും മുറികളില്‍ സൂക്ഷിച്ച പൂജാ വസ്തുക്കളുമടക്കം നിർണായക തെളിവുകൾ പോലീസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദമ്പതികളായ പദ്മജയുടെയും പുരുഷോത്തമ് നായിഡുവിന്‍റെയും ബന്ധുക്കളില്‍ ചിലരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ പുറത്തുനിന്നുള്ളവരുടെ പങ്കും സംശയിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു