പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, പണം തട്ടി; ബസ് ഡ്രൈവർ പിടിയിൽ

Published : Feb 19, 2023, 09:35 PM ISTUpdated : Feb 19, 2023, 09:46 PM IST
പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, പണം തട്ടി; ബസ് ഡ്രൈവർ പിടിയിൽ

Synopsis

പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവർ പിടിയിൽ. പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം - ചിറക്കരത്താഴം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സതീഷ് കുമാർ എന്ന വിഷ്ണു. ബസിലെ യാത്രക്കാരായ പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കിയത്. ഇത്തരത്തിൽ വിദ്യാര്‍ഥിയായ പെൺകുട്ടിയുടെ കൈയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കി; ഒളിവിൽ പോയ 22 കാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

സതീഷ് കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്. ഗൂഗിൾ പേ വഴിയും അല്ലാതെയും മൂന്നുലക്ഷത്തോളം രൂപയാണ് പെൺകുട്ടിയിൽ നിന്നു ഇയാൾ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ