സൈബർ സെല്ലിന്റെയും ചേർത്തല പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണി ആക്കിയ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ വശീകരിച്ചു വിവാഹം കഴിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു വിശ്വാസം നേടിയെടുത്ത് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് പരാതി. കരുവാറ്റ, ചിത്തിര വീട്ടിൽ അനന്തു ( ആനന്ദകൃഷ്ണൻ - 22 ) ആണ് കേസിൽ പിടിയിലായത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി ഒളിവിൽ താമസിച്ച ചെറുതനയുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും ചേർത്തല പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്സോ കേസിൽ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്നതാണ്. ആലപ്പുഴ കരുമാടി തെക്കേ പുതുക്കേടം വേണുഗോപാല കൈമളാണ് ( 72 ) അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് താമസിക്കുകയായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിൽ വച്ചാണ് ഇയാൾ പീഡനം നടത്തിവന്നിരുന്നത്. നിരവധി ആൺകുട്ടികളെ ആണ് ഇവിടെയെത്തിച്ച് ലൈംഗിക പീഡനം നടത്തിയിരുന്നത്. കുട്ടികളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്നതോടെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയാണ് വേണുഗോപാല കൈമളിന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കുളിമുറിയുടെ വാതിലിനോടു ചേർന്നുള്ള കോൺക്രീറ്റ് പാളി ഇളക്കിയെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പോക്സോ കേസിൽ അറസ്റ്റിലായ 72കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
