
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും കാർ തകർത്ത് മോഷണം. പറശ്ശിനിക്കടവിനും സ്നേക്ക് പാർക്കിനും സമീപമാണ് കാറുകൾ തകർത്ത് പതിനെട്ടായിരം രൂപയോളം കവർന്നത്.
സ്നേക്ക് പാർക്കിന് സമീപം ചുഴലി ചാലുവയൽ സ്വദേശി തോമസിന്റെ കാറിന്റെ ഡോർ തകർത്ത് കവർച്ചക്ക് ശ്രമം നടന്നെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീടാണ് പറശിനിക്കടവിന് സമീപം കാടാച്ചിറ സ്വദേശി പ്രവീണിന്റെ കാർ ഡോർ തകർത്ത് മോഷണം നടന്നത്. 18,000 രൂപയാണ് കവർന്നത്. തളിപ്പറമ്പിൽ ഇത് പതിനാറാം തവണയാണ് ഡോർ തകർത്ത് ഗ്ലാസിനുള്ളിലൂടെ മോഷണം നടക്കുന്നത്.
വ്യാപാരികളിൽ നിന്നടക്കം ഒറ്റ മോഷണത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപവരെ കവർന്നിട്ടുണ്ട്. മോഷണ പരമ്പരയിൽ ഉൾപ്പെട്ടവർ പൊലീസ് വലയിലായതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam