അച്ഛന്‍റെയും മകന്‍റെയും ജീവനെടുത്ത അപകടം; കാർ ഡ്രൈവർ മദ്യലഹരിയിലെന്ന് പരിശോധനാ ഫലം, 2 പ്രതികൾ അറസ്റ്റിൽ

Published : Aug 21, 2022, 08:21 AM ISTUpdated : Aug 21, 2022, 08:37 AM IST
അച്ഛന്‍റെയും മകന്‍റെയും ജീവനെടുത്ത അപകടം; കാർ ഡ്രൈവർ മദ്യലഹരിയിലെന്ന് പരിശോധനാ ഫലം, 2 പ്രതികൾ അറസ്റ്റിൽ

Synopsis

പ്രതികളുടെ രക്തപരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച ദാരുണ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പടുത്തിയത്. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ വേഗത ശ്രദ്ധയിൽപ്പെട്ട പ്രദീപ്, തന്റെ ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കിയിരുന്നു. എന്നാൽ കാർ നിയന്ത്രണം വിട്ടെത്ത, ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. 

മുക്കത്ത് ഷോപ്പിംഗ് മാളിന്‍റെ മുകളിൽ നിന്ന് തൊഴിലാളി വീണു മരിച്ചു

പ്രദീപിനെയും പരിക്കേറ്റ മൂത്ത മകനെയും ആശുപത്രിയിലേക്ക് മാറ്റി 15 മിനുട്ടിന് ശേഷമാണ് രണ്ടാമത്തെ മകൻ  ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടി അറ്റുപോയ നിലയിലായിരുന്നു. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവരുടെ എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികളിൽ നിന്നും വ്യക്തമായിട്ടുണ്ട്. കാറും ബൈക്കും തകർന്ന നിലയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള മൂത്ത മകൻ ശ്രീഹരിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

കൊച്ചിയെ നടുക്കിയ മൂന്ന് ക്രൂര കൊലപാതകങ്ങൾ, ലഹരി മരുന്ന്; നഗരമിനി 'ഓപ്പറേഷൻ നിരീക്ഷണം' പദ്ധതിയിൽ 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ