അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ ബാബു രാജിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

കോഴിക്കോട്: മുക്കത്ത് ഷോപ്പിംഗ് മാളിന്റെ ഫൈബർ സീലിംഗിന്‍റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഓമശ്ശേരി വെളിമണ്ണ സ്വദേശി ബാബു രാജാണ് മരണപ്പെട്ടത്. ഇലക്ട്രിക്ക് ജോലിക്കായി കെട്ടിടത്തിന്‍ശെ സീലിഗില്‍ കയറിയതായിരുന്നു ബാബു രാജ്. ജോലി ചെയ്യുന്നതിനിടെ നാലാം നിലയിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ ബാബു രാജിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More :  ജനിച്ചയുടനെ നവജാത ശിശുവിനെ പിതാവ് വിറ്റു, പെണ്‍കുഞ്ഞിനെ വിറ്റത് 6,000 രൂപയ്ക്ക്; 3 പേര്‍ പിടിയില്‍