
കുണ്ടറ: വിദേശത്തുനിന്ന് നാട്ടിലെത്തി നിരീക്ഷണ നിര്‍ദേശം പാലിക്കാതെ കറങ്ങി നടന്ന രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടെത്തിയ ആരോഗ്യവകുപ്പ് അധികൃതരേയും പൊലീസിനേയും വീട്ടുകാര്‍ അസഭ്യം പറയുകയും ചെയ്തു.
പ്രശ്‌നങ്ങളുണ്ടായതിനെതുടര്‍ന്ന് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടതോടെ വീട്ടുകാര്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. കഴിഞ്ഞ 14ാം തിയതിയാണ് ഈ ഒന്പത് പേരും ദുബായിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം കുണ്ടറയിലെത്തിയത്. ഇവര്‍ നാട്ടിലെത്തിയ ദിവസം മുതല്‍ കടകളിലും പള്ളികളിലും പോകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam