
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിര കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയിൽ ഒരു കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പ്രതിയായ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്നും പരാതി പറയുന്നു.