കാസര്‍കോട് 17 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കേസ്

Published : Oct 27, 2020, 08:41 PM ISTUpdated : Oct 27, 2020, 09:26 PM IST
കാസര്‍കോട് 17 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കേസ്

Synopsis

രാജപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോക്സോ കേസെടുത്തത്. ബാബുരാജ് ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. 

കാസർകോട്: പനത്തടിയിൽ 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. രാജപുരം സ്വദേശിയായ ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയുമാണ് കേസെടുത്തത്. പീഡനത്തെ തുടർന്ന് ആറ് മാസം ഗർഭിണിയായെന്നെ പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരൻ നേരത്തെ അറസ്റ്റിലായിരുന്നു.

രാജപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോക്സോ കേസെടുത്തത്. ബാബുരാജ് ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഓട്ടോഡ്രൈവർ മലയോരത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ഇരുവരേയും നിലവിൽ കസ്റ്റ‍ഡിയിലെടുത്തിട്ടില്ല. ഉടൻ അറസ്റ്റുണ്ടാകുമെന്ന് രാജപുരം സിഐ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു. 

ഒരാഴ്ച മുമ്പ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ  ആറ് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പോക്സോ കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരൻ രാഘവനെ അറസ്റ്റ് ചെയ്തു. 

സ്വന്തം വീട്ടിൽ വച്ച് ഇയാൾ പലതവണ പീഡിപ്പിച്ചെന്നും ഗർഭിണിയാകാനിടയായത് ഇയാളുടെ പീഡനമാണെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മൊഴി നൽകിയതെന്ന് രാജപുരം പൊലീസ് അറിയിച്ചു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്