ബി​ഗ്ബോസ് മുൻതാരം ബ്ലെസ്ലി ഉൾപ്പെട്ട കേസ്; ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യകണ്ണി ബെം​ഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

Published : Oct 19, 2026, 11:30 PM IST
fraud case

Synopsis

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു.

കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്. നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണി പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്. കേസിൽ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ. തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൺസിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 ദിവസം ടൈ​ഗർ ഷ്റോഫിനെ പിന്തുടർന്നു, വീടും ജിമ്മും ഫുട്ബോൾ ​ഗ്രൗണ്ടും നിരീക്ഷിച്ചു, വധിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ്, 3 പ്രതികളും പിടിയിൽ
മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു, ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് അതിക്രമം, സംഭവം പാലക്കാട്