വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: പിടിയിലായ പ്രതിയുടെ ഭാര്യക്കായി തെരച്ചിൽ

By Web TeamFirst Published Oct 15, 2021, 12:03 AM IST
Highlights

വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും  കോടികള്‍ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പൊലീസ് പിടിയില്‍. തട്ടിപ്പിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കുവേണ്ടി സൗത്ത് പോലീസ് തിരച്ചില്‍ തുടങ്ങി. 

തൃപ്പൂണിത്തറ: വ്യാജ രേഖ(fake documents:) സമര്‍പ്പിച്ച ബാങ്കില്‍ നിന്നും  കോടികള്‍ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പൊലീസ് പിടിയില്‍. തട്ടിപ്പിന് (Fraud) കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കുവേണ്ടി സൗത്ത് പോലീസ് (police) തിരച്ചില്‍ തുടങ്ങി. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് രേഖകള്‍ സംഘടിപ്പിച്ചാണ് തൃപ്പുണിത്തറ സ്വദേശി റെജി പൗലോസ് തട്ടിപ്പ് നടത്തുന്നത്. ആവശ്യമുള്ള പണം നല്‍കാമെന്ന് ഭൂ ഉമടകള്‍ക്ക് ഉറപ്പുകോടുത്താണ് രേകഖള്‍ സംഘടിപ്പിക്കുക. ഇത് പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളില്‍ നിന്നും ലോണെടുത്ത് മുങ്ങും. 

വ്യാജമായുണ്ടാക്കിയ റെജിയുടെ പാൻ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കോപ്പം റെജി നല്‍കുക. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികള്‍ക്ക് ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പറിയുന്നത്. പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയത്. റെജിയെ കോയമ്പത്തൂരില്‍ നിന്ന്അറസ്റ്റ് ചെയ്തു

അഞ്ചു ലോണുകളിലായി ഒരു കോടി 59 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പൊലീസിന് ഉറപ്പായിട്ടുണ്ട്. തട്ടിപ്പില്‍ റെജിയുടെ ഭാര്യയും ചില ബാങ്കുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എറണാകുളം സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റെജിയെ റിമാൻഡ് ചെയ്തു.

click me!